കൊണ്ടംവള്ളി ക്ഷേത്ര ഉത്സവത്തിനിടെ കതിനയില്‍ നിന്നും പൊള്ളലേറ്റു; ചികിത്സയിലായിരുന്ന മേലൂര്‍ സ്വദേശിയായ വയോധികന്‍ മരിച്ചു
കൊയിലാണ്ടി: കൊണ്ടംവള്ളി ക്ഷേത്ര ഉത്സവത്തിനിടെ കതിനയില്‍ നിന്നും പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കൊണ്ടം വളളി മീത്തല്‍ ഗംഗാധരന്‍ നായര്‍ 75 ആണ് മരിച്ചത്. ഏപ്രില്‍ 15 നായിരുന്നു അപകടം. മേലൂര്‍ കൊണ്ടം വളളി ക്ഷേത്ര ഉല്‍സവത്തിനിടെ കതിന പൊട്ടിക്കുന്നതിനിടയില്‍ പൊള്ളലേല്‍ക്കുകയായിരുന്നു.
ഭാര്യ: സുശീല.
മക്കള്‍: സുദീപ് ബഹ്‌റിന്‍.
ഷൈജു: കേരള പോലീസ്.
മരുമക്കള്‍: ധന്യ, ഹരിത.