‘കര്‍ഷകദ്രോഹ നയം തിരുത്തുക, കാര്‍ഷിക വായ്പയ്ക്ക് മൊറട്ടോറിയം അനുവദിക്കുക’; എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐക്യ കര്‍ഷകസംഘം കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍.


കൊയിലാണ്ടി: കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകദ്രോഹ നയം തിരുത്തുക, മുഴുവന്‍ കാര്‍ഷിക വായ്പയ്ക്കും മൊറട്ടോറിയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യ കര്‍ഷകസംഘം കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍.

കൊയിലാണ്ടി ബേബിജോണ്‍ സെന്ററില്‍ ചേര്‍ന്ന യോഗം ഐക്യ കര്‍ഷകസംഘം സംസ്ഥാന ജനറല്‍ എസ.എസ് സുധീര്‍ ഉദ്ഘാടനം ചെയ്തു.  എന്‍.എസ് രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.എസ്.പി കേന്ദ്ര കമ്മിറ്റിയംഗം കെ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ആര്‍.വൈ എഫ് ജില്ലാ സെകട്ടറി എന്‍ കെ ഉണ്ണികൃഷ്ണന്‍, അക്ഷയ് പൂക്കാട്, ഗിരീഷ് മാസ്റ്റര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ഐക്യകര്‍ഷക സംഘം ജില്ലാ സെക്രട്ടറിയായി റഷീദ് പുളിയഞ്ചേരിയെയും പ്രസിഡണ്ടായി എന്‍.എസ് രവി എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.