റോഡരികിലൂടെ നടന്ന യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍; പേരാമ്പ്ര മുളിയങ്ങലില്‍ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം


Advertisement

പേരാമ്പ്ര: പേരാമ്പ്ര മുളിയങ്ങലില്‍ നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടു. ഇന്ന് രാവിലെ ഏഴരയോടെ മേലേ മുളിയങ്ങലിലാണ് അപകടം നടന്നത്.

Advertisement


മുളിയങ്ങല്‍ സ്വദേശിയായ കാല്‍നടയാത്രക്കാരനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാര്‍ യാത്രിക്കര്‍ക്കും പരിക്കുണ്ട്.

Advertisement

നിയന്ത്രണം വിട്ട കാര്‍ അമിതവേഗതയില്‍ വരികയും റോഡരികിലൂടെ നടന്നുപോയയാളെ ഇടിക്കുകയുമായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.

Advertisement