അത്തോളി കൂമുള്ളിയില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ ഗുരുതരാവസ്ഥയില്‍

അത്തോളി: കൂമുള്ളിയില്‍ ബസ് ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 2.30യോടെയാണ് സംഭവം.

കൂമൂളളി വായനശാല ജംക്ഷനടുത്ത് വച്ചാണ് അപകടം സംഭവിച്ചത്. കുറ്റ്യാടിയ്ക്ക് പോകുന്ന ബസ് അത്തോളി ഭാഗത്തേക്ക് പോകുന്ന ബൈക്കിന് ഇടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് രാവിലെ പേരാമ്പ്ര മുളിയങ്ങലിലും അപകടം സംഭവിച്ചിരുന്നു. നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിടുകയായിരുന്നു. രാവിലെ ഏഴരയോടെ മേലേ മുളിയങ്ങലിലാണ് അപകടം നടന്നത്.

അപകടത്തില്‍ മുളിയങ്ങല്‍ സ്വദേശിയായ കാല്‍നടയാത്രക്കാരനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാര്‍ യാത്രിക്കര്‍ക്കും പരിക്കുണ്ട്.

നിയന്ത്രണം വിട്ട കാര്‍ അമിതവേഗതയില്‍ വരികയും റോഡരികിലൂടെ നടന്നുപോയയാളെ ഇടിക്കുകയുമായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.

റോഡരികിലൂടെ നടന്ന യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍; പേരാമ്പ്ര മുളിയങ്ങലില്‍ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം