മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബെെക്കുമായി കൂട്ടിയിടിച്ചു; പേരാമ്പ്രയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര ബെെപ്പാസിൽ കാറും ബെെക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബെെക്ക് യാത്രക്കാരനായ മരുതേരി പുന്നച്ചാൽ സ്വദേശിയായ ജിഷ്ണുവിനാണ് പരിക്കേറ്റത്. പൈതോത്ത്  റോഡ് ജംഗ്ഷനിൽ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.   

കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ നിന്നുവന്ന ബെെക്കുമാണ് കൂട്ടിയിടിച്ചത്. മറ്റൊരുകാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ജിഷ്ണു സഞ്ചരിച്ച ബെെക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.

കാലിനും കൈയ്ക്കും സാരമായി പരിക്കേറ്റ യുവാവിനെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.