അതിജീവനത്തിന്റെ സമരാക്ഷരങ്ങൾ… കൊയിലാണ്ടിയിൽ നിന്ന് യുവധാരയ്ക്ക് കൂടുതൽ വരിക്കാരെ ചേർക്കും


കൊയിലാണ്ടി: അതിജീവനത്തിന്റെ സമരാക്ഷരങ്ങൾ.. എന്ന മുദ്രാവാക്യമുയർത്തി ഡിവെെഎഫ്ഐ മുഖമാസികയായ യുവധാരയുടെ വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിന് കൊയിലാണ്ടിയിൽ തുടക്കമായി. കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്തകവി സത്യചന്ദ്രൻ പൊയിൽകാവിനെ വരിക്കാരനാക്കി ചേർത്ത് കൊണ്ട് ഡിവെെഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി ബബീഷ് നിർവഹിച്ചു.

യുവധാരയ്ക്ക് 3500 വരിക്കാരെ ചേർക്കാനാണ് തീരുമാനം. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, ട്രഷറർ പി.വി അനുഷ, വൈസ് പ്രസിഡൻ്റ് ടി.കെ പ്രദീപ്, സ്വാതി, പൊയിൽകാവ് മേഖലാ പ്രസിഡൻ്റ് ആദർശ് തുടങ്ങിയവർ പങ്കെടുത്തു.