കളി ചിരികളുമായി ഇനി അറിവിന്റെ ലോകത്തേക്ക്; കെങ്കേമമാക്കി കൊയിലാണ്ടി നഗരസഭയിലെ അങ്കണവാടി പ്രവേശനോത്സാവം


കൊയിലാണ്ടി: നഗരസഭാ തല പ്രവേശനോത്സാവം കോയന്റെ വളപ്പിൽ അങ്കണവാടിയിൽ വെച്ച് സാമുചിതമായി ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ ചെയർമാൻ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിലർ ബബിത, സിഡിപിഒ അനുരാധ, സൂപ്പർവൈസർ മാരായ സബിത വീണ മുൻ കൗൺസിലർ കെ വി സന്തോഷ്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന അവാർഡ് ജേതാവായ അങ്കണവാടി ഹെൽപ്പർ കസ്തൂരിയെ ചടങ്ങിൽ ആദരിച്ചു. അങ്കണവാടി ടീച്ചർ ബിന്ദു നന്ദി പറഞ്ഞു.

പന്തലായനി നെല്ലിക്കോട് കുന്ന് അങ്കണവാടി പ്രവേശനോത്സാവം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കെ.വി രേഖ അധ്യക്ഷയായി. കെ.വി ഗംഗാധരൻ, എം.വി. ബാലൻ, രാജീവൻ, അനുശ്രീ എന്നിവർ സംസാരിച്ചു. സുധടീച്ചർ സ്വാഗതവും രാധിക നന്ദിയും പറഞ്ഞു. 

ഇത്തവണ 3+, 4+ എന്നിങ്ങനെ പ്രായമനുസരിച്ചുള്ള കൈപുസ്തകങ്ങള്‍ അങ്കണവാടികള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന കൈപുസ്തകങ്ങള്‍ വ്യത്യസ്ത പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോഗിക്കത്തക്ക വിധത്തില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തിയാണ് തയാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലെ ടീച്ചര്‍ പേജ് ക്യു.ആര്‍. കോഡ് ഉപയോഗിച്ച് ഡിജിറ്റലാക്കി പരിഷ്‌കരിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്ക് കഥകളും പാട്ടും കാണാനും കേള്‍ക്കാനുമുള്ള സൗകര്യങ്ങളും പുസ്തകത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.