ഹൃദയാഘാതത്തെത്തുടർന്ന് വില്യാപ്പള്ളി സ്വദേശിയായ യുവാവ് ബഹ്റെെനിൽ അന്തരിച്ചു


Advertisement

വടകര: വില്യാപ്പള്ളി ചെരിപ്പൊയിൽ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റെെനിൽ അന്തരിച്ചു. ഫാസിൽ പൊട്ടക്കണ്ടി(28 )യാണ് മനാമ സൂഖിലെ താമസ സ്ഥലത്ത് വച്ച് അന്തരിച്ചത്. നാളെ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.   

Advertisement

രണ്ടു വർഷമായി ബഹ്റൈനിലുള്ള ഫാസിൽ റെഡിമെയ്ഡ് വസ്ത്ര ഷോപ്പിലെ ജീവനക്കാരനായിരുന്നു ഫാസിൽ. നാട്ടിലേക്കു വരാനായി ടിക്കറ്റെടുത്തു കാത്തിരിക്കുന്നതിനിടയിലാണ് ഫാസിലിന്റെ അപ്രതീക്ഷിത വിയോ​ഗം.

Advertisement

ചേരിപ്പൊയിൽ പൊട്ടക്കണ്ടി മൊയ്തുവിന്റെ ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: ഫായിസ്, ഷിനാസ്.

മൃതദേഹംനാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.എം.സി.സി മയ്യിത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

Advertisement