മൂടാടിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടി കത്തി നശിച്ചു


മൂടാടി: മൂടാടിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടി കത്തി നശിച്ചു. തക്കസമയത്ത് ബെെക്ക് നിർത്തി യാത്രക്കാരൻ ഇറങ്ങി മാറിയതിനാൽ വൻ അപകടം ഒഴിവായി. ഉരുപുണ്യകാവ് ക്ഷേത്ര കവാടത്തിന് സമീപത്ത് ഇന്ന് രാത്രി ഏട്ടേമുപ്പതോടെയാണ് സംഭവം.

കൊയിലാണ്ടി ഭാ​ഗത്തേക്ക് പോവുകയായിരുന്ന ഏക്സസ് സ്കൂട്ടിയാണ് കത്തി നശിച്ചത്. വാഹനത്തിൽ നിന്ന് തീപുകയുന്നത് ശ്രദ്ധയിൽപ്പെട്ട പിറകെ വന്ന കാറുകാർ നിർത്താൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്കൂട്ടി നിർത്തുകയായിരുന്നു. പിന്നാലെ വാഹനം ആളിക്കത്തി. സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു.