‘സ്കൂട്ടിയിൽ നിന്ന് തീപുകയുന്നുണ്ട്, പെട്ടന്ന് വണ്ടി നിർത്തൂ….’ പിന്നാലെ തീ ​ഗോളമായി സ്കൂട്ടി; മൂടാടിയിൽ ടൂവിലർ കത്തിനശിക്കുന്ന ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്


മൂടാടി: സ്കൂട്ടിയിൽ നിന്ന് തീപുകയുന്നുണ്ട്, പെട്ടന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിതിന്റെ അടിസ്ഥാനത്തിലാണ് ടൂവിലർ യാത്രചെയ്യുകയായിരുന്ന പയ്യോളി നെല്യേരി മാണിക്കോത്ത് ആറു കണ്ടത്തിൽ അർഷാദ് വാഹനം നിർത്തുന്നത്. തീ ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടനെ അവിടെനിന്നും അർഷാദും ഭാര്യയും മാറി. പിന്നീട് തീ​ഗോളമായ സ്കൂട്ടിയാണ് അർഷാദ് കാണുന്നത്. സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു.

ഇന്ന് രാത്രി ഏട്ടേമുപ്പതോടെ ഉരുപുണ്യകാവ് ക്ഷേത്ര കവാടത്തിന് സമീപത്ത് ദേശീയപാതയിലാണ് സ്കൂട്ടി കത്തി നശിച്ചത്. അൻഷാദും ഭാര്യയും സ്കൂട്ടറിൽ പൂക്കാട് ഭാര്യവീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം. കൊയിലാണ്ടിയിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ​ഗതാ​ഗതക്കുരുക്കാണ്.

കൊയിലാണ്ടി ഭാ​ഗത്തേക്ക് പോവുകയായിരുന്ന ഏക്സസ് സ്കൂട്ടിയാണ് കത്തി നശിച്ചത്. വാഹനത്തിൽ നിന്ന് തീപുകയുന്നത് ശ്രദ്ധയിൽപ്പെട്ട പിറകെ വന്ന കാറുകാർ നിർത്താൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്കൂട്ടി നിർത്തുകയായിരുന്നു. പിന്നാലെ വാഹനം ആളിക്കത്തി.

ഒരു മാസം മുമ്പേ വാങ്ങിയ സ്കൂട്ടിയാണ് കത്തി നശിച്ചത്. വാഹനത്തിലുണ്ടായിരുന്ന 30,000 ത്തോളം രൂപയും രേഖകളും ഒരു സ്മാർട്ട് ഫോണും കത്തി നശിച്ചിട്ടുണ്ട്.

വീഡിയോ കാണാം

 

മൂടാടിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടി കത്തി നശിച്ചു