കോഴിക്കോട് പൂളക്കടവില്‍ ചൂണ്ടയിടുന്നിടെ പുഴയിലേക്ക് വീണ് യുവാവ്, അഗ്‌നിരക്ഷാസേന എത്തും വരെ മരക്കൊമ്പില്‍ അഭയം തേടി



പൂളക്കടവ്: കോഴിക്കോട് പൂളക്കടവില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവിന് രക്ഷയായത് വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേന. ചെറുതോളില്‍ സജീവനാണ് ഇന്നലെ കാല്‍ വഴുതി പുഴയിലേക്ക് വീണത്.

ഒഴുക്കില്‍പ്പെട്ട സജീവന്‍ പുഴയുടെ നടുവില്‍ മരക്കൊമ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട പ്രദേശവാസിയാണ് അഗ്നിരക്ഷാസേനയെ വിവരമറിച്ചത്. ഒഴുക്കിനെ അവഗണിച്ച് സജീവനരികിലേക്ക് നീന്തി എത്തിയും തിരിച്ച് കയര്‍ ഉപയോഗിച്ചുമാണ് അഗ്നിരക്ഷാസേന ഇയാളെ കരക്ക് എത്തിച്ചത്.


സ്റ്റേഷന്‍ ഓഫീസര്‍ കെ. പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള വെള്ളിമാട്കുന്ന് നിന്നെത്തിയ അഗ്‌നിരക്ഷാ സേന ഫയര്‍&റെസ്‌ക്യൂ ഓഫീസമാരായ എ.പി.ജിതേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.എം.അനില്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ലതീഷ്, അനീഷ് കുമാര്‍, കെ.സരീഷ്, സുജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

summary: A young man fell into the river while baiting at Poolakadavu, kozhikode