ജോലിയാണോ നോക്കുന്നത്? ജില്ലയിലെ വിവിധയിടങ്ങൾ താല്‍ക്കാലിക നിയമനം, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങൾ ഒഴിവ്. വനിതാ ഇന്‍സ്ട്രക്ടര്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ എന്നീ തസ്തികകളിലേക്കാണ് താല്‍ക്കാലികമായി നിയമനം നടത്തുന്നത്.

വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വര്‍ഷം നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്‌നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി 2 വനിതാ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളില്‍ ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്‌നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവര്‍/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്‌സിറ്റി തലത്തില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ് 25-40. അപേക്ഷകള്‍ സെപ്റ്റംബര്‍ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍- 0495 2260272.27/08/2022.

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം – ജനകീയ മത്സ്യകൃഷി 2022-23 പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍മാരേയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരേയും താല്‍ക്കാലികമായി നിയമിക്കുന്നു.പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- സംസ്ഥാന കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നിന്നോ, ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി / അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദം/, സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ഉള്ള ബിരുദാനന്ത ബിരുദവും അക്വാകള്‍ച്ചര്‍ ഫീല്‍ഡില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ – ഫിഷറീസ് സയന്‍സിലുള്ള വി.എച്ച്.എസ്.സി/ഫിഷറീസ് സയന്‍സിലോ സുവോളജിയിലോ ഉള്ള ബിരുദം/എസ്.എസ്.എല്‍സിയും അക്വാകള്‍ച്ചര്‍ ഫീല്‍ഡില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള കുറഞ്ഞത് 4 വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് രാവിലെ 10 മണിക്ക് മുമ്പായി വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ – ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. ഫോണ്‍- 0495-2383780.

Summary: Temporary appointment at various places in the district, details