കണയങ്കോട് പാലത്തിൻന്റെ കിഴക്കുവശത്ത് പുലർച്ചെ മരം മുറിഞ്ഞു വീണു; അഗ്നിശമന സേനയുടെ ഇടപെടലിലൂടെ പാത സഞ്ചാര യോഗ്യമാക്കി


Advertisement

കൊയിലാണ്ടി: മരം മുറിഞ്ഞ് വീണ് കണയങ്കോട് ഗതാഗതം തടസ്സപ്പെട്ടു. കണയങ്കോട് പാലത്തിൻറെ കിഴക്കുവശത്തെ റോഡിലേക്കാണ് മരം മുറിഞ്ഞു വീണത്.

Advertisement

 

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൂടിയായിരുന്നു സംഭവം. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചെയിൻ സൊ ഉപയോഗിച്ച് മരം മുറിച്ചു മാറ്റി.

Advertisement

അസ്സി.സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ യുടെ നേതൃത്തത്തിൽ അസ്സി.സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇ.എം, ധീരജ് ലാൽ പി.സി, വിഷ്ണു, റഷീദ്, ഹോംഗാര്‍ഡുമാരായ ഓംപ്രകാശ്, സോമ കുമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement