തെരുവുനായ ആക്രമണം; കൂരാച്ചുണ്ടില്‍ സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് പരിക്ക്


കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍  തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിയ്ക്ക്
പരിക്ക്. പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന്‍ ബ്ലസിനാണ് പരിക്കേറ്റത്. കൂരാച്ചുണ്ട് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

രാവിലെ ഒന്‍പത് മണിയോടെ സ്‌കൂളില്‍ പോവുയായിരുന്ന ബ്ലസിനെ ടാക്‌സി സ്റ്റാന്റിനടുത്തുവെച്ച് രണ്ട് തെരുവുനായകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തില്‍ മറ്റൊരു കുട്ടിക്ക് കൂടെ ചെറുതായി പരുക്കേറ്റിട്ടുണ്ട്.

summary: a student was injured in an attack by a stray dog in koorachund