പൈപ്പ് പൊട്ടി ശുചി മുറി മാലിന്യം പുറത്തേക്ക് ഒഴുകുന്നു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ബ്ലീച്ചിംങ്ങ് പൗഡർ വിതറി കോൺ​ഗ്രസിന്റെ പ്രതിഷേധം


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ശുചി മുറി മാലിന്യം പൈപ്പ് പൊട്ടി പുറത്തേക്ക് ഒഴുകുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചി മുറി മാലിന്യം ഒഴുകുന്ന സ്ഥലത്ത് ബ്ലീച്ചിംങ്ങ് പൗഡർ വിതറി പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അസ്വ എം.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

[mid]

ദിവസേന രണ്ടായിരത്തിൽ പരം രോഗികൾ എത്തുന്ന ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആശുപത്രിയാണ് കൊയിലാണ്ടിയിലേത്. ശുചിമുറി മാലിന്യം പുറത്തേക്കൊഴുകുന്നത് രോഗികൾക്കും, കൂട്ടു ഇരുപ്പുകാർക്കും, ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കോൺ​ഗ്രസ് ആരോപിച്ചു. അസുഖങ്ങൾ പടർന്നു പന്തലിക്കുന്ന സാഹചര്യത്തിൽ തീർത്തും അവഗണയാണ് ആശുപത്രി അധികൃതരും, നഗരസഭയും കാണിക്കുന്നതെന്നും കോൺ​ഗ്രസ് കുറപ്പെടുത്തി.

ആശുപത്രി സി.ടി. സ്കാൻ പ്രവർത്തിക്കാത്തതിലും, ഡയാലിസ് കാര്യക്ഷമമാക്കുന്നതിനും, സ്പെഷലൈസ് ഡോക്ടഴ്സിനെ നിയമിക്കുന്നതിനുമായി വരും ദിവസങ്ങളിൽ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു. കെ.സുരേഷ് ബാബു, എം.എം. ഗ്രീധരൻ, വി.വി. പത്മനാഭൻ എന്നിവർ പങ്കെടുത്തു.

Summary: A pipe breaks and the toilet waste flows out Congress protest by spreading bleaching powder in Koyilandy taluk hospital