പാട്ടും ഡാന്‍സുമായി പുതുവര്‍ഷരാവ് ആഘോഷമാക്കി കൊയിലാണ്ടി ഫിലിംഫാക്ടറി


കൊയിലാണ്ടി: കൊയിലാണ്ടി ഫിലിം ഫാക്ടറിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷരാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. കലാപരിപാടികളും കരോക്കയും ഉള്‍പ്പെടെ കൊയിലാണ്ടി ഹാപ്പിനസ് പാര്‍ക്കില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടി ഫിലിം ഫാക്ടറി രക്ഷാധികളായ ഭാസ്‌ക്കരന്‍ വെറ്റിലപ്പാറയും പപ്പന്‍ മണിയൂരും കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

മുന്‍ പ്രസിഡന്റ് പ്രശാന്ത് ചില്ല, മഹേഷ് നടുവണ്ണൂര്‍, ദിനേശ് യു.എം എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. പ്രസിഡന്റ്
ജനു നന്തി ബസാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് സെക്രട്ടറി സാബു കീഴരിയൂര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മോണോആക്ട്, മോഹിനിയാട്ടം, നാടോടി നൃത്തം, ആംഗ്യപ്പാട്ട്, എന്നീ മത്സരങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ അര്‍ച്ചിത്ത് കെ.ആര്‍,
കൃഷ്ണ പി.എം, ഐറിന്‍ ആര്‍.ജി, ദേവ മിത്ര വി.ആര്‍, എന്നിവര്‍ക്ക് മുന്‍ ട്രഷറര്‍ രഞ്ജിത്ത് നിഹാര, ജോയിന്റ് സെക്രട്ടറി ബബിത പ്രകാശ്, വൈസ് പ്രസിഡന്റ്, ഹരി ക്ലാപ്‌സ്, ശ്രീകുമാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
ട്രഷറര്‍ ആഷ്‌ലി സുരേഷ് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങില്‍ അംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്ത ആഘോഷ പരിപാടിയും കലോത്സവ വിജയികളുടെ കലാവിരുന്നും, അംഗങ്ങളുടെ കരോക്കെയും അരങ്ങേറി.