‘യു. രാജീവന്‍ മാസ്റ്ററുടെ ആഗ്രഹങ്ങള്‍ക്ക് സാഫല്യമേകാന്‍ കൊയിലാണ്ടി നഗരസഭയും നിയമസഭാ സീറ്റും പിടിച്ചെടുക്കണം’; കൊയിലാണ്ടിയില്‍ യു.രാജീവന്‍മാസ്റ്ററുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം
കൊയിലാണ്ടി: മുന്‍ ഡിസിസി പ്രസിഡന്റും നഗരസഭയില്‍ ഏറെക്കാലം കൗണ്‍സിലറുമായിരുന്ന യു. രാജീവന്‍ മാസ്റ്ററുടെ മൂന്നാം ചരമ വാര്‍ഷികത്തോടാനുബന്ധിച്ച് കൊയിലാണ്ടിയില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാര്‍ക്ക് വേണ്ടിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടിയും തന്റെ ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ച രാജീവന്‍ മാസ്റ്ററുടെ ഓര്‍മകള്‍ ഇന്നത്തെ രാഷ്ട്രീയന്തരീക്ഷത്തില്‍ വലിയ അഭാവം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്ക് സാഫല്യമേകന്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയും, നിയമസഭാ സീറ്റും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തിരിച്ചു പിടിക്കണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
അനുസ്മരണത്തോടനുബന്ധിച്ച് യു. രാജീവന്‍ മാസ്റ്റര്‍ ചാരിട്ടബിള്‍ ട്രസ്റ്റ് സമാഹരിച്ച വീല്‍ ചെയര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിതരണം ചെയ്തു.ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.പി മുഖ്യാതിഥിയായി. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി ജന. സെക്രട്ടറി അഡ്വ. പി എം നിയാസ്, ടി ടി ഇസ്മായില്‍, കെപിസിസി മെമ്പര്‍മാരായ രാമചന്ദ്രന്‍ മാസ്റ്റര്‍, വി എം ചന്ദ്രന്‍, കെ എം ഉമ്മര്‍, രത്‌നവല്ലി ടീച്ചര്‍, മഠത്തില്‍ നാണു മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീന്‍, വി പി ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, അശോകന്‍ മാസ്റ്റര്‍, മനയില്‍ നാരായണന്‍ നായര്‍, കെ എം അഭിജിത്ത്, കെ ടി വിനോദന്‍, വി വി സുധാകരന്‍, പി.കെ അരവിന്ദന്‍ മാസ്റ്റര്‍, രജീഷ് വെങ്ങളത്തുകണ്ടി എന്നിവര്‍ സംസാരിച്ചു.
Summary: A memorial service was organized in Koyilandy on the occasion of the third death anniversary of U. Rajeevan Master.