ജനുവരി 27ന് സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്നതിനാലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്. യോഗം നടക്കുന്ന ദിവസം ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് അവധിയായിരിക്കും.
ഇക്കാര്യത്തില്‍ ആവശ്യമായ അറിയിപ്പുകള്‍ ജില്ല, വിദ്യാഭ്യാസ ജില്ല, ഉപ ജില്ല, സ്‌ക്കൂള്‍ തലത്തില്‍ നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ അവധി കൂടി ആയതോടെ തുടര്‍ച്ചയായ മൂന്ന് ദിവസം സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ക്ക് അവധിയായിരിക്കും.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ പി തലത്തിൽ 51,515 അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. യുപി തലത്തിൽ 40,036 അധ്യാപകരം ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരും പരിശീലനത്തിൽ പങ്കെടുക്കും.
ക്ലസ്റ്റര്‍ പരിശീലനത്തിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു എ.ഇ.ഒ, ഡി.ഇ.ഒ,ഡി.ഡി, ഡി.പി.സിമാര്‍ എന്നിവര്‍ക്ക് പുറമെ പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്.ഐ.എ.എസ്, എസ്.എസ്. കെ ഡയറക്ടര്‍ ഡോ. സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ. രാമകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.