കോഴിക്കോട് മാനാഞ്ചിറയിലെ കടയില്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്


Advertisement

കോഴിക്കോട്: മാനാഞ്ചിറയിലെ അഹമ്മദീയ മുസ്‌ലിം ജമാഅത്ത് പള്ളിക്ക് സമീപം കടയില്‍ തീപിടിത്തം. രാവിലെ ഏഴു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Advertisement

തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു.

Advertisement
Advertisement