കോഴിക്കോട് വെളളയില്‍ കാര്‍ സര്‍വ്വീസ് സെന്ററില്‍ തീപിടുത്തം; കാര്‍ പെയിന്റിംങ് ബൂത്ത് പൂര്‍ണ്ണമായും കത്തിനശിച്ചു


കോഴിക്കോട്: കാര്‍ സര്‍വ്വീസ് സെന്ററില്‍ തീപിടുത്തം. കോഴിക്കോട് വെളളയില്‍  കാര്‍ സര്‍വ്വീസ് സെന്ററിലാണ് തീപിടിച്ചത്. കാറിന് പെയിന്റ് അടിക്കുന്ന സ്ഥലത്താണ് തീപിടിച്ചതെന്ന് മാനേജര്‍ പറഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

തീപടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. കാറുകള്‍ തീ പടര്‍ന്നയുടന്‍തന്നെ മാറ്റിയതുകൊണ്ട് വന്‍ അപായം ഒഴിവായി. കയര്‍ ഫാക്ടറിയുടേയും വീടുകളുടേയും മധ്യേയാണ് സര്‍വ്വീസ് സെന്ററുള്ളത്. കാര്‍ പെയിന്റിംങ് ബൂത്ത് പൂര്‍ണ്ണമായും കത്തിനശിച്ചെന്ന് മാനേജര്‍ വ്യക്തമാക്കി. എന്നാല്‍  ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്താന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

മീഞ്ചന്ത വെളളിമാട്കുന്ന്, ബീച്ച് എന്നീ സ്‌റ്റേഷനുകളില്‍ നിന്നും അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിച്ച്‌ നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കിയെന്ന് ഫയര്‍‌സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.