കീഴൂർ സ്വദേശിയായ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി
പയ്യോളി: കീഴൂർ സ്വദേശിയായ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി. കീഴൂർ താനിച്ചുവട്ടിൽ നൗഷാദി (52)നെയാണ് കാണാതായത്. ചൊവ്വാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്.
ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ നിന്നും പള്ളിയിലേക്ക് പോയതായിരുന്നു നൗഷാദ്. പിന്നീട് സഹോദരൻ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകി. ഇദ്ദേഹത്തിനായി അന്വേഷണം തുടരുന്നു.
നൗഷാദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പയ്യോളി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക. ഫോൺ: 0496 2602034.