വാണിമേലില്‍ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടക്ക് തീപിടിച്ചു; അരലക്ഷത്തോളം രൂപയുടെ നഷ്ടം
വാണിമേല്‍: വാണിമേലില്‍ വീട്ടിനോട് ചേര്‍ന്ന് തേങ്ങാക്കൂടക്ക് തീപിടിച്ചു. ഭൂമിവാതുക്കലിലെ അശ്‌റഫ് നടുക്കണ്ടി താമസിക്കുന്ന വീടിനോട് ചേര്‍ന്ന തേങ്ങാ കൂടയാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 8.25 ഓടെയാണ് സംഭവം. നിരവധി തേങ്ങകള്‍ കത്തിനശിച്ചു.
മേല്‍ക്കൂര ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത്. നാദാപുരത്തു നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിക്കിന്റെ നേതൃത്വത്തില്‍ മൂന്നു യൂണിറ്റ് സംഭവസ്ഥലത്ത് എത്തി, ഏകദേശം ഒരു മണിക്കൂര്‍ സമയം പ്രവര്‍ത്തിച്ചു തീ നിയന്ത്രണവിധേയമാക്കി.
തീപിടുത്തത്തില്‍ തേങ്ങാകൂടയ്ക്കകത്തെ 5000 തേങ്ങയില്‍ 2000 തേങ്ങയും മേല്‍ക്കൂരയും കത്തി നശിച്ചു. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. തേങ്ങ ഉണക്കാനിട്ട തീയില്‍ നിന്നുള്ള തീപ്പൊരിയാണ് തീപിടുത്തത്തിന്റെ കാരണം.
സേനയുടെ വാഹനം സംഭവസ്ഥലത്തെത്താന്‍ റോഡിന്റെ അസൗകര്യം മൂലം കഴിയാത്തതിനാല്‍ വളരെ സാഹസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടവും തേങ്ങാക്കൂടക്ക് സമീപം ഉണ്ടായിരുന്ന വീടും സംരക്ഷിക്കാന്‍ കഴിഞ്ഞു.
summary: a coconut hut caught fire near the house in vanimel