പുളിയഞ്ചേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; ആയിരക്കണക്കിന് തേങ്ങകള്‍ കത്തിനശിച്ചു


പുളിയഞ്ചേരി: പുളിയഞ്ചേരി തട്ടാരി ഗോപാലകൃഷ്ണന്റെ (ജ്യോതി) വീടിന് സമീപത്തുള്ള തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. രാവിലെ 9.30യോടെയായിരുന്നു സംഭവം.

കൂടയിലുണ്ടായിരുന്ന തേങ്ങ പൂര്‍ണമായി കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയും ഒപ്പം നാട്ടുകാരും ഒന്നരമണിക്കൂറോളം എടുത്താണ് തീയണച്ചത്.