കുളത്തൂവയല്‍ സ്‌കൂള്‍ അധ്യാപകനെതിരെ ലൈംഗിക പീഡനാക്രമണത്തിന് കേസ്; കുറ്റാരോപിതനെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ, ഡി വൈ എഫ് ഐ


Advertisement

ചക്കിട്ടപ്പാറ: കുളത്തൂവയല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയ്ക്കു നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. കുറ്റക്കാരനായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ, ഡി.വൈ എഫ്.ഐ പ്രസ്ഥാവനയില്‍ അറിയിച്ചു.

Advertisement

കുളത്തൂവയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗീകമായി ഉപദ്രവിച്ചതായ ആരോപണത്തില്‍ നിലവില്‍
പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലും ചൈല്‍ഡ് ലൈനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Advertisement

അന്വേഷണം നടത്തി കുറ്റാരോപിതനായ വ്യക്തിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം അതിശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കും എന്നും ഡിവൈഎഫ്‌ഐ ചക്കിട്ടപാറ മേഖല കമ്മറ്റിയും എസ്.എഫ്.ഐ പേരാമ്പ്ര ഏരിയാ കമ്മിറ്റിയും പ്രസ്താവനയിലൂടെ അറിയിച്ചു.

 

Advertisement