പേരാമ്പ്രയില്‍ പെരുവണ്ണാമുഴി ജലസേചന പദ്ധതിയുടെ കനാലിലേയ്ക്ക് കാര്‍ വീണ് അപകടം; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


Advertisement

പേരാമ്പ്ര: പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ പ്രധാന കനാലില്‍ കാര്‍ വീണു. രാവിലെ 6 മണിയോടെ ആണ് സംഭവം.
കൂത്താളി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് വളയം കണ്ടം തണ്ടോറപ്പാറ അക്‌ഡേറ്റ്‌ന് സമീപം പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ പ്രധാന കനാലിലേയ്ക്കാണ് വാഗണര്‍ കാര്‍ വീണത്.

Advertisement

സംഭവത്തില്‍ നാട്ടുകാരുടെ കൃത്യമായ ഇടപെടലില്‍ യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. പേരാമ്പ്ര ഭാഗത്തേയ്ക്ക് പോവുകയായിരുന്നു കാര്‍. ചെമ്പ്ര സ്വദേശികളായ രജീഷ്, അമിത എന്നിവരാണ് കാറിലുണ്ടായിരുന്നത്.

Advertisement

ഏകദേശം മൂന്നു മീറ്ററോളം വെള്ളമുള്ള കിനാലില്‍ ആണ് കാര്‍ വീണത്. ഉടനെത്തന്നെ സമീപത്തുള്ളവര്‍ ഓടിയെത്തി സൈഡ് ഗ്ലാസ് പൊട്ടിച്ചാണ് രണ്ടുപേരെയും പുറത്തേതിച്ചത്. കനലിന് ഈ ഭാഗത്തു സംരക്ഷണ വേലി ഇല്ല.

Summary: Car involved in Peruvannamuzhy irrigation project falls into canal in Perambra; car occupants barely escape
Advertisement