കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ കുറുവങ്ങാട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവങ്ങാട് വരകുന്നുമ്മല്‍ റഷീദ് ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസ്സായിരുന്നു.


ഇന്ന് രാത്രി എട്ടരയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

പിതാവ് : പരേതനായ മുഹമ്മദ് – .

മാതാവ് : മറിയക്കുട്ടി .

ഭാര്യ: സുനീറ മക്കൾ: റുബിസ് , ഫാത്തിമ.