ബ്ലഡ് കെയര്‍; കൊയിലാണ്ടിയില്‍ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലഡ് കെയര്‍ എന്ന പേരില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 ന് ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 12 മണി വരെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കാവുംവട്ടം എം.യു.പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ്.
ക്യാമ്പിന്റെ നിയോജക മണ്ഡലംതല ഉദ്ഘാടനം കോഴിക്കോട് ജില്ല യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി മൊയ്ദീന്‍ കോയ സാഹിബ് നിര്‍വ്വഹിക്കും. ക്യാമ്പില്‍ ജില്ല, മണ്ഡലം നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഒരു ലക്ഷത്തിലധികം പേര്‍ രക്തം നല്‍കുമെന്നും ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന രോഗികള്‍ക്ക് ആവശ്യമായ മുറക്ക് പെട്ടെന്ന് രക്തം നല്‍കാന്‍ ഈ ലിസ്റ്റിലൂടെ സാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സമദ് നടേരി, ഫാസില്‍ നടേരി, ബാസിത്ത് കൊയിലാണ്ടി, അന്‍വര്‍ വലിയമങ്ങാട്, ഷബീര്‍ കൊല്ലം, ഹാഷിം വലിയമങ്ങാട്, സലാം നടേരി, ശരീഫ് കൊല്ലം, ലത്തീഫ് ദാരിമി, റഫ്ഷാദ്, നിസാം, നബീഹ് പങ്കെടുത്തു.
Summary: A blood donation camp is being organized at Koyaladi under the auspices of the State Muslim Youth League Committee.