കണ്ണൂരില്‍ ഫുട്ബോള്‍ കളിക്കിടെ പത്തൊമ്പതുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു


Advertisement

കൂത്തുപറമ്പ്: ഫുട്ബോള്‍ കളിക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കൂത്തു പറമ്പ് നീര്‍വേലി സ്വദേശി സിനാന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
Advertisement

കണ്ണൂര്‍ മൂരിയാടുള്ള ടര്‍ഫില്‍ നിന്ന് ഫുട്ബോള്‍ കളിക്കുന്നതിനിടെ സിനാന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Advertisement
Advertisement