പുറക്കാട് വീട്ടുപറമ്പിലെ പനകള്‍ക്ക് തീപ്പിടിച്ചു; ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോള്‍ പടര്‍ന്നതെന്ന് സംശയം
പുറക്കാട്: വീട്ടുപറമ്പിലെ പനകള്‍ക്ക് തീപിടിച്ചു. നെട്ട്യോടി പ്രഭാകരന്റെ വീട്ടിലെ രണ്ട് പനകള്‍ക്കാണ് തീപിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി വെള്ളം പമ്പ് ചെയ്ത് തീയണയ്ക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. പനയുടെ അടിഭാഗത്ത് തീയിട്ടപ്പോള്‍ പടര്‍ന്നതാണെന്നാണ് സംശയിക്കുന്നത്.
ഗ്രേഡ് എ.എസ്.ടി.ഒ കെ.പ്രദീപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.ബിനീഷ് എം.വി.ശ്രീരാഗ്, നിതിന്‍ രാജ്, ഹോംഗാര്‍ഡ് രാജീവ് എന്നിവര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടു.