കണ്ണൂര്‍ ചക്കരക്കല്ലില്‍ ബോംബ് സ്‌ഫോടനം; സ്ഫോടനം പൊലീസ് ജീപ്പിന് തൊട്ടുമുന്നില്‍


കണ്ണൂര്‍: ചക്കരക്കല്ല് ബാവോട് റോഡരികില്‍ ബോംബ് സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിങ്ങിനിടെ പൊലീസ് വാഹനത്തിന് തൊട്ടുമുമ്പിലാണ് സ്ഫോടനം നടന്നത്.

ബാവോട് ഒരു കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് പട്രോളിംങ് ശക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.