പയ്യോളിയില്‍ അവസാന നിമിഷം ആവേശം കുറയും; പയ്യോളി പോലീസ് സ്റ്റേഷന് പരിധിയില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം
പയ്യോളി: 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തവണ പയ്യോളിയിലും പരിസര പ്രദേശങ്ങളിലും കൊട്ടിക്കലാശം ഉണ്ടാവില്ല. പയ്യോളി പോലീസ് സറ്റേഷനില്‍ വച്ച് നടത്തിയ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.
ബുധനാഴ്ച വൈകീട്ട് 4 മണിക്ക് പയ്യോളി പോലീസ് സ്റ്റേഷന് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കാനും അന്നേദിവസം ടൗണുകള്‍ കേന്ദ്രീകരിച്ച് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
പേരാമ്പ്ര സ്റ്റേഷനില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ പേരാമ്പ്രയിലും കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്.