കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ് ഒരുക്കുന്ന മെഹ്ഫിലെ അഹ്‌ലു ബൈത്ത് നാളെ


കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ് ഒരുക്കുന്ന മെഹ്ഫിലെ അഹ്‌ലു ബൈത്ത് നാളെ നടക്കും. മഗ്രിബ് നിസ്‌ക്കാരാനന്തരം കൊയിലാണ്ടി ചീക്കാപ്പള്ളി ഗ്രൗണ്ടില്‍ സജ്ജമാക്കിയ പന്തലില്‍ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മെഹ്ഫിലെ ഉദ്ഘാടനം ചെയ്യും.

ഹാഫിള് സയ്യിദ് ഹുസ്സൈന്‍ ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. കേരളത്തില്‍ 49ല്‍ അധികം സയ്യിദ് ഖബീലകള്‍ ഉണ്ടന്നാണ് നിഗമനം. ഇതില്‍ ഭൂരിഭാഗം ഖബീലകളില്‍ ഉള്‍പ്പെടുന്നവര്‍ അധിവസിക്കുന്നത് കൊയിലാണ്ടിയിലാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് യമനില്‍ നിന്നും സയ്യിദ് കുടുംബങ്ങള്‍ കൊയിലാണ്ടിയില്‍ എത്തിയത്. കുടുംബമായി താമസിക്കുകയും വലിയ കത്ത് കുഞ്ഞി സീതിക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാനികള്‍ മരണപ്പെട്ടത് കൊയിലാണ്ടിയില്‍ വെച്ചാണന്നും അവരടക്കം ഒട്ടേറെ പേരുടെ മഖ്ബറകള്‍ കൊയിലാണ്ടിയിലാണന്നും സംഘാടകര്‍ വിശദീകരിച്ചു.

അഹ്‌ലു ബൈത്ത് അംഗങ്ങളെ ഒരു വേദിയില്‍ അണിനിരത്തി സംഘടിപ്പിക്കുന്ന അഹ് ലുബൈത്ത് സംഗമം തുടര്‍ച്ചയായി ഏഴ് വര്‍ഷം പിന്നിടുകയാണ്. ഇങ്ങനെ ഒരു വേദി രൂപപ്പെടുത്താന്‍ നേതൃത്വം വഹിച്ചത് എസ്.വൈ.എസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയാണ്. തുടര്‍ന്ന് മഹല്ലും നാട്ടുകാരും നല്ല രീതിയില്‍ സഹകരിക്കുന്നതായും സംഘാടകര്‍ വിശദീകരിച്ചു.

ഫലസ്തീനില്‍ സമാധാനം പുലരാന്‍ ചടങ്ങില്‍ പ്രത്യകം പ്രാത്ഥന സദസ്സ് അബ്ദുള്‍ ജലീല്‍ ബാഖവി നേതൃത്വം നല്‍കും. എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

എ.വി.അബ്ദുറഹ്‌മാന്‍ മുസ്ല്യാര്‍, നാസര്‍ ഫൈസി കൂടത്തായി, എ.പി.എം ബാവ ജറാനി സംസാരിക്കും. വര്‍ഷം തോറും നടത്തിവരാറുള്ള മെഹ്ഫിലെ സദസ്സ് ഇപ്രാവശ്യം വിപുലമായാണ് ഒരുക്കുന്നതെന്നും കൊയിലാണ്ടി മണ്ഡലത്തിലെ പ്രധാന സാമൂഹ്യ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

സയ്യിദ് ടി.പി.സി തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, എ.പി.എം ബാവ ജീറാനി എന്നിവര്‍ സംബന്ധിക്കും. സയ്യിദ് അന്‍വര്‍ മുനഫര്‍, സയ്യിദ് ഹാമിദ് ബാത്ത, ബഷീര്‍ ദാരിമി പന്തിപ്പൊഴില്‍, ജഅഫര്‍ ദാരിമി, സി.പി.എ സലാം, എ.കെ.സി മുഹമ്മദ്, റഷീദ് കൊളരാട്ടില്‍, ടി.വി ജഅഫര്‍, റഫീഖ് കൊയിലാണ്ടി എന്നിവര്‍ സംബന്ധിച്ചു.