പ്രവാസി വ്യാപാരിയും കെ.എം.സി.സി മുന്‍ നേതാവുമായ നാദാപുരം തൂണേരി കല്ലാട്ട്താഴെകുനി മൂസ അന്തരിച്ചു
ഷാര്‍ജ: പ്രവാസി വ്യാപാരിയായ നാദാപുരം തൂണേരി കല്ലാട്ട്താഴെ കുനി മൂസ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ ഷാര്‍ജയിലെ മൈസലൂണിലുള്ള താമസസ്ഥലത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഷാര്‍ജ കെ.എം.സി.സിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. സംസ്ഥാന വൈസ് പ്രസിഡന്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സറീന.
മക്കള്‍: അഫ്നാന്, അദ്നാന്, ഫര്‍സീന.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.