‘നാളെക്കൊരു കതിരു’മായി പാടത്തിറങ്ങി കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ് വിദ്യാർത്ഥികൾ; കീഴൂർ ചൊവ്വയിൽ വയലിൽ നെൽകൃഷി ആരംഭിച്ചു (വീഡിയോ കാണാം)


കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കീഴൂരിലെ ചൊവ്വയിൽ വയലിൽ നെൽകൃഷി ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘നാളെക്കൊരു കതിർ’ പദ്ധതിയുടെ ഭാഗമായാണ് 42 വിദ്യാർത്ഥികൾ വയലിറങ്ങിയത്.

കോളേജ് വൈസ് പ്രിൻസിപ്പാൾ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് സെക്രട്ടറി കീർത്തന സിയ നന്ദിയും രേഖപ്പെടുത്തി. മൂടാടി കൃഷി ഓഫീസർ ഷഫ്‌ന മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ ഡോ. ശ്രീജിത്ത്, വേണു, മോഹനൻ മാസ്റ്റർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. മുരളീധരൻ, ഡോ. പ്രജിൽഡ എന്നിവർ സന്നിഹിതരായി.

വീഡിയോ കാണാം: