ജോലിക്കിടെ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതയും; ദുബായില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഇരുപത്തിയാറുകാരന്‍ മരിച്ചു


Advertisement

ദുബായ്: ജോലിക്കിടെ ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പയ്യനങ്ങാടി സ്വദേശി എരിഞ്ഞിക്കാട്ടില്‍ നിസാര്‍ ആണ് ദുബായില്‍ മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു.

Advertisement

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു നിസാര്‍. ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ എ.സി മെക്കാനിക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു.

പത്ത് ദിവസത്തെ അവധിക്ക് നാട്ടില്‍ പോയി രണ്ടാഴ്ച മുമ്പാണ് നിസാര്‍ ദുബായില്‍ തിരികെയെത്തിയത്.

അലി കുഞ്ഞിയുടെയും ജുബൈരിയുടെയും മകനാണ്. സഹോദരങ്ങള്‍ നിഷാദലി, ജംഷിയ, സെല്‍വ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Advertisement
Advertisement