Tag: treatment

Total 4 Posts

ജോലിക്കിടെ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതയും; ദുബായില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഇരുപത്തിയാറുകാരന്‍ മരിച്ചു

ദുബായ്: ജോലിക്കിടെ ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പയ്യനങ്ങാടി സ്വദേശി എരിഞ്ഞിക്കാട്ടില്‍ നിസാര്‍ ആണ് ദുബായില്‍ മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു നിസാര്‍. ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ എ.സി മെക്കാനിക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു. പത്ത് ദിവസത്തെ അവധിക്ക് നാട്ടില്‍ പോയി രണ്ടാഴ്ച

മലപ്പുറത്ത് ആത്മീയ ചികിത്സയുടെ മറവില്‍ കഞ്ചാവുകച്ചവടം; രണ്ട് പ്രതികള്‍ പിടിയില്‍

കുറ്റിപ്പുറം: മലപ്പുറത്ത് ആത്മീയ ചികിത്സയുടെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കൊണ്ടോട്ടി മണക്കടവില്‍ പള്ളിയാലില്‍ മന്‍സൂര്‍ അലി എന്ന മാനു (42), വെന്നിയൂര്‍ തെയ്യാല ചക്കാലിപ്പറമ്പില്‍ അബ്ദുല്‍ ജലീല്‍ (43) എന്നിവരാണ് പിടിയിലായത്. കുറച്ച് മുന്‍പ് കുറ്റിപ്പുറത്ത് പിടിയിലായ മൊത്തക്കച്ചവടക്കാരില്‍നിന്ന് കഞ്ചാവ് വാങ്ങി ചില്ലറവില്‍പന നടത്തുന്നവരാണ് ഇവര്‍. മൊത്തക്കച്ചവടക്കാര്‍ക്ക് സാമ്പത്തിക സഹായം

പിക്കപ്പ് ഉന്തികയറ്റുന്നതിനിടെ പിറകോട്ടു നീങ്ങി; പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു

പേരാമ്പ്ര: പിക്കപ്പ് തട്ടി പരിക്കേറ്റ് ചികിത്സയാലായിരുന്ന കൂത്താളി സ്വദേശി മരിച്ചു. കൂത്താളിയിലെ ഈരാഞ്ഞീമ്മല്‍ ചാലില്‍ മീത്തല്‍ അമ്മത് ആണ് മരിച്ചത്. അറുപത് വയസാണ്. മണലുമായി വന്ന പിക്കപ്പ് ലോറിക്ക് റോഡിലെ കയറ്റം കയറാൻ സാധിക്കാതായതോടെ ഏതാനും പേര്‍ തള്ളി കയറ്റുകയായിരുന്നു. ഇതിനിടയിൽ വാഹനം പിറകോട്ട് നീങ്ങിയതിനെ തുടർന്ന് റോഡരികിൽ നില്‍ക്കുകയായിരുന്ന അമ്മതിനെ തട്ടുകയായിരുന്നു. പരിക്കേറ്റ് കോഴിക്കോട്

തേങ്ങ ഉണ്ടോ വീട്ടിൽ, സംഭാവനയായി നൽകാം, നമ്മുടെ ധാർമിക്ക് മോന് വേണ്ടിയാണ്; ചികിത്സയ്ക്കായുള്ള പണത്തിനായി നാളികേരം വിറ്റും പണമൊരുക്കാൻ നടേരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

കൊയിലാണ്ടി: ഒരു നാടിൻറെ മുഴുവൻ പ്രാർത്ഥനയാണ് ഇപ്പോൾ ധാർമ്മിക്ക്. ലുക്കീമിയ എന്ന രോഗത്തില്‍ നിന്നും ഈ നാലുവയസ്സുകാരനെ രക്ഷിക്കാനായി നാട്ടുകാരൊന്നിച്ചു പ്രവർത്തിക്കുകയാണ്. ചികിത്സ സഹായ കമ്മിറ്റിക്ക് കൈത്താങ്ങാവാൻ നടേരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും. നാളികേര ശേഖരണത്തിലൂടെയാണ് ധാര്‍മിക്കിനായി ഇവർ പണം കണ്ടെത്തുന്നത്. നൂറിലധികം വീടുകളില്‍ നിന്ന് തേങ്ങ ശേഖരിച്ച് ലേലത്തിൽ വിൽക്കാനാണ് തീരുമാനം.