തൊഴിലന്വേഷകർക്ക് ഒരു സന്തോഷ വാർത്ത! ജില്ലയിലെ എംപ്ലോയബിലിറ്റി സെന്ററിലൂടെ അവസരങ്ങളുടെ പെരുമഴ, ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കൊടുവള്ളി നഗരസഭയില്‍ വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം; യോഗ്യതയും വിശദാംശങ്ങളുമറിയാം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് ഏഴിന് രാവിലെ10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് 0495 2370176
Also Read- കൊടുവള്ളി നഗരസഭയില്‍ വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം; യോഗ്യതയും വിശദാംശങ്ങളുമറിയാം
ഒഴിവുകളും യോഗ്യതകളും:
സിവിൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക്/ഡിപ്ലോമ), ഇലക്ട്രിക്കൽ എഞ്ചിനീയർ (യോഗ്യത: ബി.ടെക്-ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ (യോഗ്യത : ഐ.ടി.ഐ), ബാക്ക് എൻഡ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഓപ്പറേഷൻ മാനേജർ, മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ (യോഗ്യത : ബിരുദം/ബിരുദാനന്തര ബിരുദം) ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യുട്ടീവ്, സെയിൽസ് കൺസൾട്ടന്റ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ആക്സറീസ് ഇൻ ചാർജ്ജ് (യോഗ്യത : ഓട്ടോമൊബൈൽ ഡിപ്ലോമ), റിലേഷൻഷിപ്പ് ഓഫീസർ (യോഗ്യത : പ്ലസ് ടു), ഇൻഷൂറൻസ് അഡ്വൈസർ (യോഗ്യത : എസ്.എസ്.എൽ.സി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.
Summary: job opportunities through the District’s Employability Centre