ഹൃദയാഘാതത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഒമാനിൽ മരിച്ചു


കുറ്റ്യാടി: ഹൃദയാഘാതത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഒമാനിൽ മരിച്ചു. തളീക്കരയിലെ കെ.വി ബഷീറാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം.

കോറത്ത്‌ കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ് ഡാനിഷ്, ദില്‍ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്.

മസ്കത്ത്​ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്കാര ശേഷം 1.30 ന്​ അമീറാത്ത് ഖബർ സ്ഥാനിൽ നടന്നു.