പുരസ്‌കാര നിറവില്‍ പഞ്ചായത്തുകള്‍, മഹാത്മ അവാര്‍ഡ് ജേതാക്കള ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മഹാത്മ അവാര്‍ഡ് ജേതാക്കളായ നൊച്ചാട്, കായണ്ണ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ച പേരാമ്പ്ര ഗ്രാമ പഞ്ചായത്തിനും 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വാസു അമ്പലകുന്നിനും ചടങ്ങില്‍ ഉപഹാരം നല്‍കി. വനമിത്ര പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളുടെ തൊഴിലും വരുമാനവും വര്‍ധിപ്പിച്ച ചക്കിട്ടപാറയിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നിനെയും ആദരിച്ചു.
പോരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എം.കുഞ്ഞമ്മദ് മാസ്റ്റര്‍ നവകേരള പദ്ധതിയെകുറിച്ച് പ്രഭാഷണം നടത്തി.
എസ്.കെ അസൈനാര്‍, എ.കെ ചന്ദ്രന്‍ മാസ്റ്റര്‍, കിഴക്കയില്‍ ബാലന്‍, പേരാമ്പ്ര പഞ്ചായത്തു പ്രസിഡന്റ് വി.കെ പ്രമോദ്, ചക്കിട്ടപാറ പഞ്ചായത്തു പ്രസിഡന്റ് കെ. സുനില്‍, കെ.കെ ബിന്ദു എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടി പി.വി. ബേബി നന്ദിയും പറഞ്ഞു.