മലപ്പുറത്ത് വിവാഹത്തലേന്ന് പത്തൊൻപതുകാരി കുഴഞ്ഞ് വീണു മരിച്ചു
മലപ്പുറം: വിവാഹത്തലേന്ന് പത്തൊൻപതുകാരി കുഴഞ്ഞുവീണു മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫ സീനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്.
മൂർക്കാനാട് സ്വദേശിയുമായി ഇന്ന് വിവാഹം നടക്കാരിക്കെയാണ് ഫാത്തിമയുടെ മരണം. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ ഫാത്തിമ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം ഇഎംഎസ് ആശുപത്രി മോർച്ചറിയിൽ.