കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെയും പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്തമാഭിമുഖ്യത്തിൽ നിയമബോധവൽക്കരണ പരിപാടി


കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് എം.പി.ഷൈജൽ മുഖ്യാതിഥിയായി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ചൈത്രി വിജയൻ എന്നിവർ സംബന്ധിച്ചു.

സ്ത്രീ നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വക്കേറ്റ് രാജീവൻ മല്ലിശ്ശേരിയും, റൈറ്റ് ടു ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ടർ ജി.രാജേഷ്, ഡോക്ടർ ബിനു ശങ്കർ എന്നിവർ ക്ലാസ് നയിച്ചു.

താലൂക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ധനേഷ് വി.സ്വാഗതം പറഞ്ഞു. സി.ഡി.എസ് അംഗങ്ങൾ, വുമൺ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, പാരാലീഗൽ വളണ്ടിയർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.