Tag: panthalayani block panchayath

Total 8 Posts

ഇനി ഇവിടെ കുണ്ടും കുഴിയും പേടിക്കാതെ പോകാം; ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പ്രവൃത്തി നടത്തിയ അരിക്കുളം മാവട്ട് പിലാച്ചേരി മുക്ക് നെല്ലേരി കുളങ്ങരത്താഴെ റോഡ് തുറന്നു

കൊയിലാണ്ടി: അരിക്കുളം മാവട്ട് പിലാച്ചേരി മുക്ക്- നെല്ല്യേരി കുളങ്ങരത്താഴ റോഡിലൂടെ ഇനി കുണ്ടും കുഴിയും പേടിക്കാതെ പോകാം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടത്തിയ റോഡ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ അധ്യക്ഷനായിരുന്നു. ടി.എം.രജില സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍

മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി വകയിരുത്തിയത് 25ലക്ഷത്തോളം രൂപ, ചെറുകിട തൊഴില്‍സംരംഭങ്ങള്‍ക്ക് 31ലക്ഷം; സുസ്ഥിര വികസനത്തിലൂന്ന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

കൊയിലാണ്ടി: ബ്ലോക്ക് പഞ്ചായത്തിന്റെ അടിയന്തിരവും, സമഗ്ര വികസനത്തിലൂന്നിയതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദ്ധേനല്‍കി 2024-25 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് രൂപരേഖ തയ്യാറാക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ആകെ വരുമാനത്തിന്റെ 40% ചിലവഴിക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ സുസ്ഥിര വികസനത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ഈ

പതിനാലാം പഞ്ചവത്സര പദ്ധതി വികസന പദ്ധതികള്‍ക്കായി വികസന സെമിനാര്‍ സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 2027 വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രത്തില്‍ ചേര്‍ന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് മുഹസിന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ കൃഷിക്കും പാര്‍പ്പിടത്തിനും തൊഴിലിനും മുന്‍ഗണന; പാര്‍പ്പിട പദ്ധതിക്ക് വകയിരുത്തിയത് ഒരു കോടി 20 ലക്ഷം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 ബജറ്റില്‍ കൃഷിക്കും പാര്‍പ്പിടത്തിനും തൊഴിലിനും മുന്‍ഗണന. പാര്‍പ്പിട പദ്ധതിക്ക് ഒരു കോടി 20 ലക്ഷവും കൃഷിക്കും അനുബന്ധ മേഖലക്കും കൂടി 80 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ക്ഷീരമേഖലക്ക് 50 ലക്ഷം വേറെയും നീക്കിവെച്ചിട്ടുണ്ട്. പശ്ചാത്തല മേഖലക്ക് 85 ലക്ഷം രൂപ, ആരോഗ്യമേഖല 40 ലക്ഷം രൂപ, സ്വയംതൊഴില്‍ സംരഭങ്ങള്‍ക്ക്

‘സംരഭകത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും’; പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംരഭകത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംരഭകത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെയും പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്തമാഭിമുഖ്യത്തിൽ നിയമബോധവൽക്കരണ പരിപാടി

കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് എം.പി.ഷൈജൽ മുഖ്യാതിഥിയായി.

പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ഒന്നാമതെത്തി ചെങ്ങോട്ടുകാവ് പഞ്ചായത്ത്, തൊട്ടുപിന്നില്‍ ചേമഞ്ചേരി; അഭിമാന മുഹൂര്‍ത്തമെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ചാമ്പ്യന്മാരായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. വിവിധ വിഭാഗങ്ങളിലായി ആകെ 225 പോയിന്റ് നേടിയാണ് ചെങ്ങോട്ടുകാവിന്റെ നേട്ടം. 217 പോയിന്റുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്താണ് രണ്ടാം സ്ഥാനത്ത്. ഇത് ഗ്രാമത്തിന്റെ അഭിമാന മുഹൂര്‍ത്തമാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ പറഞ്ഞു. പഞ്ചായത്തിലെ പ്രതിഭാധനരായ കലാകാരന്മാരെയും കലാകാരികളെയും ചുണക്കുട്ടികളായ കായികതാരങ്ങളെയും കൂടെ നിന്ന ക്ലബ്ബുകളെയും

ഇനി ചേമഞ്ചേരിക്കാരുടെ ആരോഗ്യത്തിനു കൂടുതൽ കരുതൽ; തിരുവങ്ങൂരിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ചേമഞ്ചേരി: ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ സംരക്ഷണവുമായി ബ്ലോക്ക് പഞ്ചായത്ത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഉമ്മർ ഫാറൂക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥി ആയിരുന്നു.