പതിനാലാം പഞ്ചവത്സര പദ്ധതി വികസന പദ്ധതികള്‍ക്കായി വികസന സെമിനാര്‍ സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 2027 വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രത്തില്‍ ചേര്‍ന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ അദ്ധ്യക്ഷതവഹിച്ചു.

ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് മുഹസിന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുഗതന്‍ മാസ്റ്റര്‍, സി.കെ.ശ്രീകുമാര്‍, ഷീബ മലയില്‍, സതീ കിഴക്കയില്‍, അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജേഷ് ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍മരായ കെ.ജീവാനന്ദന്‍, കെ.അഭിനീഷ് എന്നിവര്‍ സംസാരിച്ചു.