ഓർമ്മകളിൽ എന്നെന്നും… ; കൊല്ലം പിഷാരികാവ് ക്ഷേത്രം കീഴ്ശാന്തിയായിരുന്ന പരമേശ്വരൻ മൂസതിന്റെ 13-ാം ചമരവാർഷികം ആചരിച്ചു


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന എൻ.പരമേശ്വരൻ മൂസതിന്റെ 13-ാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി മലബാർ ദേവസം ബോർഡ് ഏരിയ കമ്മിറ്റി അംഗം കെ.ചിന്നൻ നായർ ഉദ്ഘാടനം ചെയ്തു.

പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഇ.എസ്.രാജൻ അധ്യക്ഷനായി. പിഷാരികാവ് ക്ഷേത്രക്ഷേമസമിതി ജനറൽ സെക്രട്ടറി  വി.വി.സുധാകരൻ, ശശി എസ്. നായർ, പാവുവയൽ മണി, കെ.പി.വിനോദ് കുമാർ, ക്ഷേത്രം ജീവനക്കാരായ കെ.വി.ബാബു, പാലയ്ക്കൽ ജിതേഷ് എന്നിവർ സംസാരിച്ചു.