വേളം പള്ളിയത്തുനിന്നു കാണാതായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി


Advertisement

വേളം: ഇന്നലെ മദ്രസയില്‍ പോയി മടങ്ങവേ കാണാതായ പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി. കുട്ടോറ ഇസ്‌മൈലിന്റെ മകനായ മുഹമ്മദ് സുഹൈലിനെയാണ് കണ്ടെത്തിയത്.

മുയിപ്പോത്ത് ദര്‍സ്സില്‍ നിന്നും വൈകുന്നേരം വീട്ടിലേക്കെന്ന് പറഞ്ഞ് മടങ്ങിയ കുട്ടിയെ ഇന്നലെ മുതലാണ് കാണാതായത്. വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കവെ കുട്ടിയെ വടകരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

Advertisement
Advertisement
Advertisement