വേളം പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി


വേളം: പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. കുട്ടോറ ഇസ്‌മൈലിന്റെ മകനായ മുഹമ്മദ് സുഹൈലിനെയാണ് ഒക്ടോബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്.

മുയിപ്പോത്ത് ദര്‍സ്സില്‍ നിന്നും വൈകുന്നേരം വീട്ടിലേക്കെന്ന് പറഞ്ഞാണ് കുട്ടി പോയത്. എന്നാല്‍ രാത്രിയായിട്ടും വീട്ടില്‍ എത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി.

മുഹമ്മദ് സുഹൈലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 7907651055 എന്ന നമ്പറിലോ ബന്ധപ്പെടുക.


പുതിയ വാർത്ത: വേളം പള്ളിയത്തുനിന്നു കാണാതായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…