വീട്ടുകാരുമായുള്ള അടുപ്പം മറയാക്കി കുട്ടിയെ പീഡിപ്പിച്ചു; ആശുപത്രിയിലെ ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍


Advertisement

കണ്ണൂര്‍: ഇരിട്ടിയില്‍ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ 17 കാരി ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ (53 ) ആണ് പിടിയിലായത്.

Advertisement

പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോയും പീഡനക്കുറ്റവും ചുമത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

Advertisement

വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിന് ശുചിമുറിയില്‍ വച്ചാണ് പെണ്‍കുട്ടി ജന്മം നല്‍കിയത്.

Advertisement

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.