‘സബ് സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കണം, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം വേണം’; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ധർണ്ണ (വീഡിയോ കാണാം)


കൊയിലാണ്ടി: സബ് സ്റ്റേഷന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ധർണ്ണ നടത്തി. കൊയിലാണ്ടിയിൽ അപ്രഖ്യാപിത പവർ കട്ട് കാരണം വ്യാപാരികളും ഗാർഹിക ഉപഭോക്താക്കളും സർക്കാർ ഓഫീസുകളും നിശ്ചലമാകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ കൊയിലാണ്ടിക്ക് അനുവദിച്ച സബ് സ്റ്റേഷന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തിയത്. കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടിയിൽ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി 20.6 കോടിയുടെ ഭരണാനുമതി കിട്ടി രണ്ട് വർഷമായിട്ടും സ്ഥലം പോലും കണ്ടെത്താൻ കഴിയാത്ത എം.എൽ.എ. കൊയിലാണ്ടിയിലെ ജനങ്ങളോട് കാട്ടുന്നത് അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറിൻ്റ സ്വപ്‌ന പദ്ധതിയായ നിലാവ് തെരുവ് വിളക്കു പദ്ധതി വൻ പരാജയമാണെന്നും കേടായ തെരുവുവിളക്കുകൾ എത്രയും പെട്ടെന്ന് റിപ്പയർ ചെയത് പ്രവർത്തിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം.നജീബ് അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.അഷറഫ്, സെക്രട്ടറി എ.കുഞ്ഞഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഫാസിൽ നടേരി, എം.എസ്.എഫ്. മണ്ഡലം പ്രസിഡന്റ് ഹാദിഖ് ജസാർ സംസാരിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.അഷറഫ് സ്വാഗതവും ട്രഷറർ എൻ.കെ.അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

ധർണ്ണയ്ക്ക് വി.എം.ബഷീർ, വി.വി.ഫക്രുദ്ദീൻ, ബാസിത്ത് മിന്നത്ത്, വി.വി.നൗഫൽ, ആദിൽ, സലാം ഓടക്കൽ, റഊഫ് നടേരി എന്നിവർ നേതൃത്വം നൽകി.

വീഡിയോ കാണാം: