ജില്ലയിലെ നഴ്‌സുമാര്‍ ഒത്തുകൂടുന്നു, വേദിയായി കൊയിലാണ്ടി; കേരള ഗവണ്‍മെന്റ് നേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം 26,27 തീയ്യതികളില്‍
കൊയിലാണ്ടി: കേരള ഗവ നഴ്‌സസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ 65 മത് സമ്മേളനം സെപ്റ്റംബര്‍ 26,27 കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നടക്കും. കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്ന നഴ്‌സുമാരുടെ സമര ഐക്യ പ്രസ്ഥാനമാണ് കെ.ജി.എന്‍.എ കേരള ഗവ നഴ്‌സസ് അസോസിയേഷന്‍.
സംഘടനയുടെ 65 മത് സംസ്ഥാന സമ്മേളനം 2022 നവംബര്‍ 13,14,15 തിയ്യതികളില്‍ എറണാകുളത്ത് വെച്ച് നടക്കുകയാണ്. ഇതിനു മുന്നോടിയായുള്ള കോഴിക്കോട് ജില്ലാ സമ്മേളനം ആണ് 26,27 തീയതികളില്‍ കൊയിലാണ്ടി വെച്ചു നടകുന്നത്.
സമ്മേളനത്തില്‍ ജില്ലയിലെ 7 ഏരിയകളില്‍ നിന്നും 300 പ്രതിനിധികള്‍ പങ്കെടുക്കും. 26 ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന കൗണ്‍സില്‍ സമ്മേളനം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷീന.കെ.പി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന യാത്രയയപ്പ് യോഗം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസപ്രസിഡന്റ് കെ.കെ.ലതിക ഉദ്ഘാടനം ചെയ്യും. സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ച ശേഷം ചര്‍ച്ച നടക്കും.
27 ന് രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാവും, സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സി.ടി.നുസൈബ ഉദ്ഘാടനം ചെയ്യും.
4 മണിക്ക് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രകടനത്തില്‍ നൂറു കണക്കിന് ശുഭ്ര വസ്ത്ര ധാരികളായ നഴ്‌സുമാര്‍ അണിനിരക്കും. ബസ്സ് സ്റ്റാന്‍ഡിന് സമീപം തയ്യാറാക്കിയ പ്രത്യേക വേദിയില്‍ വെച്ച് നടക്കുന്ന പൊതു സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും എം.എല്‍.എയുമായ ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ലിന്റോ ജോസഫ് എം.എല്‍.എ കെ.കെ.ലതിക എന്നിവര്‍ പങ്കെടുക്കും.
1957 ല്‍ രൂപീകൃതമായ സംഘടനയില്‍ ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇ എസ് ഐ , ഹോമിയോ മേഖലകളില്‍ തൊഴിലെടുക്കുന്ന 95% നഴ്‌സുമാരും ഉള്‍ക്കൊള്ളുന്ന സംഘടനയാണ് കെ.ജി.എന്‍.എ. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സി.അശ്വിനി ദേവ്, ജനറല്‍ കണ്‍വീനര്‍ അനൂപ്.എന്‍.വി, ജില്ല സെക്രട്ടറി ബിന്ദു.എ, പ്രസിഡന്റ് സ്മിത.വി.പി, ട്രഷറര്‍ റെജിന.പി, ഏരിയ സെക്രട്ടറി അമല്‍ഗീത്.എം തുടങ്ങിയവര്‍ പങ്കെടുത്തു.
summary: Kerala Government Nurses Association Kozhikode District Conference on 26th and 27th at koyilandy