മുചുകുന്ന് കോളേജ് കോമ്പൗണ്ടിലെ മരം പൊട്ടി റോഡിലേക്ക് വീണു; മുറിച്ചു മാറ്റി കൊയിലാണ്ടി ഫയർ ഫോഴ്സ്


കൊയിലാണ്ടി: കോളേജ് കോമ്പൗണ്ടിൽ നിന്ന് മരം മുറിഞ്ഞു റോഡിലേക്ക് വീണു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. മുചുകുന്നു കോളേജ് കോമ്പൗണ്ടിലെ അക്വേഷ്യ മരം ആണ് മുറിഞ്ഞ് റോഡിലേക്ക് ചാഞ്ഞു വീണത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടി കൊയിലാണ്ടി അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ഉടനെ തന്നെ അവരെത്തി പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു. മുറിഞ്ഞു വീണ മരം മുറിച്ച് മാറ്റി.

എ.എസ്.ടി.ഒ പ്രമോദ് പി.കെയുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ് കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ.എം, വിഷ്ണു വി, അമല്‍രാജ് ഒ.കെ, ഷാജു കെ, ഹോംഗാർഡ് ബാലൻ ടി.പി എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.


Also Read: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതമാകും, ടോക്കണൈസേഷന്റെ അവസാന തിയ്യതി പ്രഖ്യാപിച്ച് റിസർവ്വ് ബാങ്ക്; വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…